കല്ലമ്പലം: മുള്ളറംകോട് ഗവ. എൽ.പി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ. ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. പ്രീ പ്രൈമറിയിൽ 140 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റാൻ വേണ്ടത് ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷനായി. അഡ്വ. എസ്. ഷാജഹാൻ, സ്മിതാ സുന്ദരേശൻ, സി.എസ്. രാജീവ്, രഹ്ന നസീർ, പ്രമീള ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്‌ട്രസ് ബിന്ദു സ്വാഗതവും എസ്.എം.സി പ്രസിഡന്റ് രേവതി നന്ദിയും പറഞ്ഞു.