തിരുവനന്തപുരം: വെള്ളയമ്പലം സാംസ്‌കാരിക കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4ന് ഇന്ദിരാഭവനിൽ വൈക്കം മുഹമ്മദ് ബഷീർ ജന്മദിനാഘോഷവും കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച ഡോ. ശശി തരൂർ എം.പിക്ക് അനുമോദനവും സംഘടിപ്പിക്കും. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. തമ്പാനൂർ രവി, പ്രഭാവർമ, പന്തളം സുധാകരൻ, പ്രൊഫ. ജോളി വർഗീസ്, ഡോ. വിളക്കുടി രാജേന്ദ്രൻ, കലാം കൊച്ചേറ, പള്ളിപ്പുറം ജയകുമാർ, കെ.ജി. രാജേഷ് എന്നിവർ സംസാരിക്കും. പാറേക്കുന്നിൽ സുധാകരന്റെ അദ്ധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ നടക്കുന്ന കവിസമ്മേളനം കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യും.