വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. പൂവാർ ഉച്ചക്കട സ്വദേശി ജോയിക്കാണ് (27) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് പിരപ്പൻകോട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. വെമ്പായം ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിലെത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണ ജോയിക്ക് കാലിനും കൈയ്ക്കും പരിക്കേറ്റു. നാട്ടുകാർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു .