നെയ്യാറ്റിൻകര :ബിർലാ ഹൗസിലെ ഗാന്ധി സ്മൃതിയിലെ ചുമരുകളിൽ നിന്നും മഹാത്മാഗാന്ധിജിയുടെ വെടിയേറ്റു വീണ ചിത്രങ്ങൾ നീക്കം ചെയ്ത കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നടപടി ഹീനമാണെന്ന് ഗാന്ധി സ്മാരക നിധി മുൻ അഖിലേന്ത്യാ ചെയർമാൻ പി.ഗോപിനാഥൻ നായർ.ഗാന്ധി മിത്ര മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എസ്.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.ബി.ജയചന്ദ്രൻ നായർ,പ്രൊഫ.സി.ഗോപിനാഥ്,ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ,ആറാലുംമൂട് ജിനു,അമ്പലം രാജേഷ്.ക്യാപ്പിറ്റൽ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.