maths

വെഞ്ഞാറമൂട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആറ്റിങ്ങൽ ബി.ആർ.സിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നെല്ലനാട് ഗ്രാമപഞ്ചായത്തുതല ഗണിതോത്സവത്തിന് ആലന്തറ യു.പി സ്‌കൂളിൽ തുടക്കമായി. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് ബൈജു അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ജി. ലീന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ്. പരമേശ്വരൻ, വാർഡ് അംഗം അനിൽകുമാർ, ബി.ആർ.സി പ്രതിനിധി വസന്തകുമാരി, ഗണിതോത്സവം കൺവീനർ ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.