തിരുവനന്തപുരം: ജനശ്രീ മിഷൻ 13-ാം വാർഷികം മതേതര പൗരസംഗമമായി ഫെബ്രുവരി രണ്ടിന് മലപ്പുറം ടൗൺഹാളിൽ നടക്കുമെന്ന് ജനശ്രീ ചെയർമാൻ എം.എം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൈവ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനശ്രീക്കു കീഴിൽ ആരംഭിച്ച ജൈവശ്രീ ടോക്സിൻ ഫ്രീ ഫുഡ് പ്രൊഡക്ട്സ് ആൻഡ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് 1000 ജൈവശ്രീ ബസാറുകൾ ആരംഭിക്കും. വിതരണ ശൃംഖലയുടെ ഉദ്ഘാടനം 22 നു വൈകിട്ട് നാലിന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. മറിയാമ്മ ചാണ്ടി ആദ്യ വിൽപ്പന നിർവഹിക്കും. 24 വരെ പ്രദർശവും വിൽപ്പനയും നടക്കും.