വെഞ്ഞാറമൂട്: സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ ഹാളിൽ 27ന് നടക്കുന്ന സഹകാരി സംഗമത്തിൽ വാമനപുരം നിയോജക മണ്ഡലത്തിൽ നിന്ന് 400ഓളം സഹകാരികളെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. വെഞ്ഞാറമൂട് കോ - ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ വാമനപുരം നിയോജക മണ്ഡലം സഹകാരി സൗഹൃദ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്‌ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്‌തു. എം.എസ്. ഷാജി അദ്ധ്യക്ഷനായിരുന്നു. ഇ. ഷംസുദീൻ, ഡി. സനൽകുമാർ, ജി. പുരുഷോത്തമൻ നായർ, എൻ. ബാജിലാൽ, കുറ്റിമൂട് റഷീദ് തുടങ്ങിയവർ സംസാരിച്ചു.