award

ചിറയിൻകീഴ്: ചിറയിൻകീഴ് പൗരാവലിയുടെ 2019ലെ പ്രേംനസീർ പുരസ്കാരം നടൻ നെടുമുടി വേണുവിന്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള 50,001 രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി നാലിന് ശാർക്കര മൈതാനിയിൽ നടക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നത്തിൽ അദ്ദേഹത്തിന് സമ്മാനിക്കും. ചടങ്ങിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, പ്രൊഫ.സി.രവീന്ദ്രനാഥ്, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, അടൂർ പ്രകാശ് എം.പി, ആനത്തലവട്ടം ആനന്ദൻ, ജനപ്രതിനിധികൾ, ചലച്ചിത്ര സാംസ്കാരിക ലോകത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷ്, ജനറൽ കൺവീനർ എസ്.വി.അനിലാൽ തുടങ്ങിയവർ അറിയിച്ചു.