ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഗണിതശാസ്ത്രമേളയുടെ ഉദ്ഘാടനം പുരവൂർ എസ്.വി.യു.പി.എസിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സൈന ബീവി, സുജ, ഉണ്ണികൃഷ്ണൻ, പി.ഇ.സി അംഗം ജെ. ശശി, വി. ബാബു, വിദ്യാഭ്യാസ ഇമ്പ്ലിമെന്റിംഗ് ഉദ്യോഗസ്ഥൻ സതീഷ് കുമാർ, ബി.ആർ.സി കോ- ഓർഡിനേറ്റർ ലീന, പുരവൂർ യു.പി.എസ് എച്ച്.എം രുഗ്‌മിണി അമ്മ എന്നിവർ സംസാരിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ആറ് യു.പി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുന്നത്. 19ന് ഉച്ചയ്ക്ക് 3ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ശാസ്ത്രമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.