തിരുവനന്തപുരം: ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകരുതെന്നും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓർക്കണം.

ഗവർണർ- സർക്കാർ പോരുമായി ബന്ധപ്പെട്ട വാർത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കർ.

ജനാധിപത്യ മാർഗ്ഗത്തിൽ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടായാൽ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകും. രാഷ്ട്രപതി ഒരിക്കലും പ്രധാനമന്ത്രിക്കു മുകളിൽ വരുന്നതായി കണ്ടിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.