road-work

തിരുവനന്തപുരം: കരമന- കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ നാലുവരിപ്പാത വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രോജക്ട് റിപ്പോർട്ട് പ്രകാരം കിഫ്ബിയുടെ സഹായത്തോടെ 111.5 കോടി രൂപയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനായി കഴിഞ്ഞ വർഷം തന്നെ 266 കോടി രൂപ പൊതുമരാമത്ത് വകുപ്പ് ജില്ലാ കളക്ടർക്ക് കെെമാറിയിരുന്നു. എന്നാൽ രണ്ടാം റീച്ചിന്റെ നർമ്മാണം മന്ദഗതിയിലായതോടെ അടുത്ത ഘട്ടമായ ബാലരാമപുരം -വഴിമുക്കുവരെയുള്ള ദേശീയപാത വികസനത്തിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

ഗതാഗതം പുനഃക്രമീകരിച്ചത് ഇങ്ങനെ

വെടിവച്ചാൻ കോവിൽ വരെയുള്ള ഗതാഗതം പള്ളിച്ചൽ - പുന്നമ്മൂട്‌ - വെടിവച്ചാൻകോവിൽ വഴി

മുടവൂർപ്പാറ നിന്നു ബാലരാമപുരം വരെയുള്ള ഗതാഗതം മുക്കംപാലമൂട്-എരുത്താവൂർ-ബാലരാമപുരം വഴി

ബാലരാമപുരം മുതൽ മുടവൂർപ്പാറ വരെയുള്ള ഗതാഗം നിലവിലെ ദേശീയപാത വഴി