വെഞ്ഞാറമൂട്: കോലിയക്കോട് കൺസ്യൂമർ സഹകരണ സംഘം തങ്കമലയിൽ നിർമ്മിക്കുന്ന ഗോഡൗണിന്റെ നിർമ്മാണോദ്ഘാടനം നാളെ വൈകിട്ട് 4ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷനാകും. പിരപ്പൻകോട് മുരളി മുഖ്യാഥിതിയായിരിക്കും. മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വൈ.വി. ശോഭകുമാർ, എസ്.എം. റാസി, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. ജലജ, കോലിയക്കോട് മഹീന്ദ്രൻ, വി.എസ്. നിധിൻ, ഡി. കൃഷ്ണകുമാർ, പി.ബി. സാജൻ, ടി. വിജു ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.