തിരുവനന്തപുരം: നേമം പൊന്നുമംഗലം എൻ.എസ്.എസ് കരയോഗം പുറത്തിറക്കിയ 2020ലെ കലണ്ടർ കത്തിച്ച സംഭവത്തിൽ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകിയിട്ടും നേമം പൊലീസ് നടപടി സ്വീകരിക്കാത്തതിൽ കരയോഗം പ്രതിഷേധിച്ചു. ശാന്തിവിള ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ എൻ.എസ്.എസ് തിരുവനന്തപുരം മേഖലാ കൺവീനർ നടുവത്ത് കെ. വിജയൻ ഉദ്ഘാടനം ചെയ്‌തു. കരയോഗം പ്രസിഡന്റ് പി. രാജീവ് കുമാർ അദ്ധ്യക്ഷനായി. തൃക്കണ്ണാപുരം കരയോഗം പ്രസിഡന്റ് നേമം മോഹൻ, കല്ലിയൂർ പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ, കെ. മനോജ്, മേലാംകോട് കരയോഗം പ്രസിഡന്റ് ശിവകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.എസ്. രാജപത്മൻ സ്വാഗതവും ട്രഷറർ എസ്. വിജയകുമാർ നന്ദിയും പറഞ്ഞു. സംഭവത്തിൽ പൊലീസ് കമ്മിഷണർക്ക് പരാതി നൽകാൻ യോഗം തീരുമാനിച്ചു.