വെഞ്ഞാറമൂട്: അഖിലേന്ത്യ കിസാൻ സഭ (എം.എ.കെ.എസ്) വെഞ്ഞാറമൂട് ഈസ്റ്റ് ലോക്കൽ സമ്മേളനം ഇന്ന് വൈകിട്ട് 3ന് കീഴായിക്കോണത്ത് നടക്കും. സമ്മേളനം കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് എ.എം. റൈസ് ഉദ്ഘാടനം ചെയ്യും. കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.ജി. ബിജു, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ.എസ്. ജയൻ സി.പി.ഐ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്. ശ്രീകുമാർ, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി ജി. ജയകുമാർ, മഹിളാസംഘം മണ്ഡലം സെക്രട്ടറി ബി. അനിതാ മഹേശൻ തുടങ്ങിയവർ പങ്കെടുക്കും.