dd

നെയ്യാ​റ്റിൻകര : താലൂക്കിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാൻ സംഘടിപ്പിച്ച കലോത്സവം നെയ്യാ​റ്റിൻകര ജെ.ബി.എസിൽ സമാപിച്ചു. നഴ്‌സറി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കലോത്സവത്തിൽ ഫ്രാൻ കലാതിലകമായി ചായ്‌ക്കോട്ടുകോണം റസിഡന്റ്‌സ് അസോസിയേഷനിലെ പി.കൃഷ്ണയും കലാപ്രതിഭയായി മാതൃക റസിഡന്റ്‌സ് അസോസിയേഷനിലെ ആർ.അനന്തപത്മനാഭൻനായരും തിരഞ്ഞെടുത്തു.
എൽ.പി (എ) വിഭാഗത്തിൽ യു.വി.അഭിനവ് (പി.ടി.പി. നഗർ വെൺപകൽ) പ്രതിഭയായും, യു.എസ്.ശ്രീലക്ഷ്മി (വ്ലാങ്ങാമുറി റസിഡന്റ്‌സ് അസോസിയേഷൻ) തിലകമായും; എൽ.പി (ബി) വിഭാഗത്തിൽ അശ്വിൻ.ബി (അമ്മൻനഗർ റസിഡന്റ്‌സ് അസോസിയേഷൻ) പ്രതിഭയായും, ജെ.ബി.ജിനി (പനവിള റസിഡന്റ്‌സ് അസോസിയേഷൻ) തിലകമായും; യു.പി. വിഭാഗത്തിൽ എൽ.എസ്.ശബ്‌നം (ബ്ലോക്ക് ലൈൻ റസിഡന്റ്‌സ് അസോസിയേഷൻ) തിലകമായും, എ.എസ്.അഭിഷേക് (തിരുപുറം റസിഡന്റ്‌സ് അസോസിയേഷൻ) പ്രതിഭയായും; ഹയർ സെക്കന്ററി വിഭാഗത്തിൽ അപർണ.എസ്.അനിൽ (പി.ടി.പി.നഗർ വെൺപകൽ) തിലകമായും തിരഞ്ഞെടുത്തു. ഏ​റ്റവും കൂടുതൽ പോയിന്റ് നേടിയ റസിഡന്റ്‌സ് അസോസിയേഷനുള്ള പ്രൊഫ. നെയ്യാ​റ്റിൻകര മോഹനചന്ദ്രൻ എവർറോളിംഗ് ട്രോഫി വെൺപകൽ പി.ടി.പി.നഗർ റസിഡന്റ്‌സ് അസോസിയേഷനും, ഏ​റ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള അവാർഡ് മൂന്നുകല്ലിൻമൂട് റസിഡന്റ്‌സ് അസോസിയേഷനും കരസ്ഥമാക്കി. കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ജൂലൈ 25 ന് വൈകിട്ട് 5 ന് അക്ഷയാ ഷോപ്പിംഗ് കോംപ്ലക്‌സിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ അറിയിച്ചു.