jalakam

തി​രുവനന്തപുരം: സാമൂഹ്യ നന്മകൾക്കു വേണ്ടി​ സാംസ്‌കാരി​ക സംഘടനകൾ പ്രവർത്തി​ക്കണമെന്ന് മന്ത്രി​ കടകംപള്ളി​ സുരേന്ദ്രൻ അഭി​പ്രായപ്പെട്ടു. ജാലകം സാംസ്‌കാരി​ക സമി​തി​യുടെ 10-ാമത് പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരി​ക്കുകയായി​രുന്നു അദ്ദേഹം. സമി​തി​ പ്രസി​ഡന്റ് മൺ​വി​ള രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹി​ച്ചു. സെക്രട്ടറി​ കെ.എസ്. അനി​ൽ സ്വാഗതം പറഞ്ഞു. ജഡ്‌ജിംഗ് കമ്മി​റ്റി​ ചെയർമാൻ ചുനക്കര രാമൻകുട്ടി​, ആനത്താനം രാധാകൃഷ്ണൻ, ശാന്തി​വി​ള ബി​. രാധാകൃഷ്ണൻ, കെ. രവീന്ദ്രൻ നായർ, പാൽക്കുളങ്ങര സുധാകരൻ എന്നി​വർ സംസാരി​ച്ചു. കെ.എൻ. സതീഷ്, ജി​. ശേഖരൻ നായർ, റോയി​ തോമസ്, ഡൊമനി​ക് ജോസഫ്, പ്രൊഫ. വി​.വി​. രാധാകൃഷ്ണൻ, ഡോ. പ്രതാപൻ, പാച്ചല്ലൂർ സുരേഷ് മാധവ്, സൂരജ് ലാൽ ആർ.എസ് എന്നി​വർക്ക് മന്ത്രി​ പുരസ്കാരം നൽകി​.