pig

വെഞ്ഞാറമൂട്: കെ.എസ്.ഇ.ബി ട്രാൻസ്‌ഫോമറിന്റെ കമ്പിവേലിയിൽ കുടുങ്ങിയ കാട്ടുപന്നിയ ഫയർഫോഴ്സ് അധികൃതർ രക്ഷപെടുത്തി. പ്ലാക്കീഴ് കള്ളിക്കാടിന് സമീപത്തുള്ള ട്രാൻസ്‌ഫോർമറിന്റെ കമ്പിവേലിയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ കട്ടുപന്നി കുടുങ്ങി കിടക്കുന്നതായി കണ്ടത്. പന്നിയുടെ തല ഭാഗം കമ്പിയിൽ കുടുങ്ങിയ നിലയിലായിരുന്നു. രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ ഫയർഫോഴ്സംഘം ഷിയേഴ്സ് ഉപയോഗിച്ച് കമ്പിവേലി വെട്ടിമാറ്റി പന്നിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ ഓഫീസർമാരായ അരുൺ മോഹൻ, സനിൽകുമാർ, അരവിന്ദ്, അരുൺ, സുരേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.