നെടുമങ്ങാട്: പൗരത്വ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബി.ജെ.പി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കത്തയയ്ക്കൽ കാമ്പെയിൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ജെ.ആർ. പത്മകുമാർ ഉദ്ഘാടനം ചെയ്‌തു. ആദ്യ കത്ത് അദ്ദേഹം പോസ്റ്റ് ചെയ്‌തു. നെടുമങ്ങാട് പോസ്റ്റോഫീസിന് മുന്നിൽ നടന്ന കത്തയയ്ക്കൽ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാജ്, കൗൺസിലർമാരായ സംഗീത, വിനോദിനി, ഗീത, നെടുമങ്ങാട് ഏരിയാകമ്മിറ്റി പ്രസിഡന്റ് കെ. ഉദയകുമാർ, മുരളീകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.