ശിവഗിരി : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ശിവഗിരിമഠത്തിൽ ഫെബ്രുവരി 29, മാർച്ച് 1 തീയതികളിൽ പഠനശിബിരം നടത്തുന്നു. വിദ്യാർത്ഥികളിലെ പരീക്ഷാപേടി മാറ്റുന്നതിനും പരീക്ഷയെ അഭിമുഖീകരിക്കുവാനുളള ആത്മവിശ്വാസം വളർത്തുവാനും ഉതകുന്ന രീതിയിലാണ് ഫഠനശിബിരം സംഘടിപ്പിക്കുന്നത്. മഠത്തിലെ സന്ന്യാസിമാരുടെ നേതൃത്വത്തിൽ നടത്തുന്ന പഠനശിബിരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ശിവഗിരിമഠം ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ഫോൺ : 04702602807, 7907571231, 9809602060.