വെള്ളറട: മിൽമ ഉൾപ്പെടെയുള്ള കാലിത്തീറ്റകളുടെ ഗുണ നിലവാരം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ ആര്യങ്കോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ഗുണ നിലവാരം കുറഞ്ഞ കാലിത്തീറ്റകൾ നൽകുന്നതുകാരണം കാലികൾക്ക് രോഗങ്ങൾ ഉണ്ടാകുന്നു. ഇത് ക്ഷീര കർഷകരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതുകാരണം ക്ഷീരകർഷകർ കാലിവളർത്തൽ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. വാഴ കർഷകരെ സഹായിക്കാനും പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ആവശ്യപ്പെട്ടു. വാഴിച്ചൽ ഗോപൻ ഉദ്ഘാടനം ചെയ്തു. വി ഹരീന്ദ്ര പ്രസാദ് , അനീഷ് ചൈതന്യ, ബാലരാജ്, തുടങ്ങിയവർ സംസാരിച്ചു. കർഷക ക്ഷേമനിധിയുടെ പ്രവർത്തനം എല്ലാ കൃഷികാർക്കും മനസിലാക്കുന്നതിനായി കൃഷി ഭവനുകളിൽ ഇൻഫോർമേഷൻ സെന്റർ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ചന്ദ്രശേഖരൻനായർ (പ്രസിഡന്റ് )സതീഷ് വലിയവഴി( സെക്രട്ടറി )