വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ ശാസ്ത്രദീപം 2020 പ്രദർശനം തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് കുമാരസ്വാമി ഉദ്ഘാടനം ചെയ്തു. മുപ്പതിലേറെ സ്റ്റാളുകൾ സജ്ജമാക്കിയിരുന്ന പ്രദർശനത്തിൽ വി.എസ്.എസ്.സി, അനർട്ട്, ഗാന്ധിദർശൻ, ഫയർ ആൻഡ് സേഫ്റ്റി, അഗ്രികൾച്ചർ തുടങ്ങി ഔട്ട്സൈഡ് ഏജൻസികളും പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ മീര.എസ്, അക്കാഡമിക് കോ-ഓർഡിനേറ്റർ ദിവ്യദേവി, എക്സിബിഷൻ കോ-ഓർഡിനേറ്റർ ലുലു, ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ മഞ്ജുദിവാകരൻ സ്വാഗതം പറഞ്ഞു.