vl-d-1-

വെള്ളറട: നൂറ് ശതമാനം വിജയം ആവർത്തിക്കാൻ വിദ്യാജ്യോതിയുമായി കീഴാറൂർ എച്ച്. എസ്. എസ് തുടർച്ചയായി മൂന്ന് വർഷം എസ്. എസ്. എൽ. സി പരീക്ഷയിൽ 100 % വിജയം കൈവരിച്ച കീഴാറൂർ സ്കൂൾ വിജയം ആവർത്തിക്കുന്നതിനു വേണ്ടിയാണ് . വിദ്യാജ്യോതി പദ്ധതി ആരംദിച്ചത് .എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ 8 മണി വരെ ക്ലാസ് നൽകുകയും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഡോ. സി. എസ് ഗീതാ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. കെ. സജയൻ ,ഹെഡ്മിസ്ട്രസ് സലോമി, ശ്രീജ, ഗിൽബർട്ട് എന്നിവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാജ്യോതി പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ പി.ടി.എ യുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും വൈകുന്നേരം ലഘുഭക്ഷണവും ഒരുക്കിട്ടുണ്ട്