പൂവാർ: അംഗപരിമിതനായ ആട്ടോ ഡ്രൈവർ യേശുദാസിനു നേരെ രാത്രിയിൽ ആക്രമണം. കാലിനും കൈയ്ക്കും പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൊച്ചുതുറ മരയ്ക്കാന്റെ തോട്ടം പുരയിടം കടപ്പുറത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. വാഹനത്തിന് സൈഡുകൊടുത്തില്ലന്ന് ആരോപിച്ച് അടിമലത്തുറ സ്വദേശിയും മറ്റൊരാളും ചേർന്ന് കമ്പിപ്പാര കൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്ന് കാഞ്ഞിരംകുളം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ആട്ടോയും അടിച്ചുതകർത്തു.