വർക്കല: തിരുവിതാംകൂർ ദേവസ്വം വക ഭൂമിയായ നന്ദാവനത്ത് സർക്കാർ ലൈഫ് പദ്ധതിയിൽ ഉൾപെടുത്തി വർക്കല നഗരസഭയുടെ നേതൃത്വത്തിൽ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നു പിന്മാറണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ വർക്കല ഗ്രൂപ്പ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം പെൻഷണേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് നാവായിക്കുളം ചന്ദ്രശേഖരപിള്ള, യൂണിയൻ ഗ്രൂപ്പ് സെക്രട്ടറി അയിരൂർ സജിത് കുമാർ എന്നിവർ സംസാരിച്ചു.