പൂവാർ: അരുമാനൂർ എം.വി.ഹയർ സെക്കൻഡറി സ്കൂളിന്റെ 69-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും പ്രസിദ്ധ ആയുർവേദ ഭിഷഗ്വരനുമായ പന്നിയോട് സുകുമാരൻ വൈദ്യരെ പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കവയത്രി അരുവി അരുവിപ്പുറം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഡോ.വി.ജയകുമാർ, വി.സുരേഷ് കുമാർ, പി.ബി.പ്രേംകുമാർ, ജി. സജിത്കുമാർ, ഹെഡ്മിസ്ട്രസ് സി.ജെ. ഭവതുടങ്ങിയവർ സംസാരിച്ചു.മികച്ച വായനക്കാർക്കായി ഏർപ്പെടുത്തിയ വാണിശ്രീ പുരസ്കാരം, പഠന മികവിനുള്ള എൻഡോവ്മെന്റുകൾ, ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ്സിനുള്ള ഡയമണ്ട് ജൂബിലി അവാർഡ് തുടങ്ങിയവ ചടങ്ങിൽ വിതരണം ചെയ്തു.കുട്ടികളുടെ രചനകൾ സമാഹരിച്ചു കൊണ്ടുള്ള സർഗ്ഗ സാഹിതി പുസ്തകത്തിന്റെ പ്രകാശനം അരുവി അരുവിപ്പുറം നിർവഹിച്ചു.നാഷണൽ സർവീസ് സ്കീം യൂണിറ്റ് ദത്തു ഗ്രാമത്തിലെ നിർദ്ധന യുവതികൾക്കായി ഏർപ്പെടുത്തിയ തയ്യൽ മെഷീന്റെ വിതരണം ചടങ്ങിൽ പന്നിയോട് സുകുമാരൻ വൈദ്യർ നിർവഹിച്ചു.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച 'മേഘമൽഹാർ' കലാപരിപാടികളും നടന്നു.