നെയ്യാറ്റിൻകര: എ.കെ.എസ്.ടി.യുവിന്റെ 23-ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച പൊതുയോഗം മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.ബുഹാരി, കള്ളിക്കാട് ചന്ദ്രൻ, എ.എസ്. ആനന്ദ് കുമാർ, എഫ്. വിത്സൻ, എ. മോഹൻദാസ്, എസ്. രാഘവൻ നായർ, എൽ. ശശികുമാർ, എസ്.ജി. അനീഷ്, വി.എസ്. സജീവ്കുമാർ, എസ്.എസ്. ഷെറിൻ, സോമരാജ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും.