police

തിരുവനന്തപുരം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും വിവിധ വകുപ്പുകളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള പൊലീസ് പെൻഷണേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച പൊലീസുകാരെ ഡി.ജി.പി എ.ഹേമചന്ദ്രൻ,എ.ഡി.ജി.പി ബി.സന്ധ്യ എന്നിവർ ആദരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പ്രഭാകരൻ നായർ, എ.എം ഇസ്മായിൽ, പി.വാസുദേവൻ നായർ എന്നിവർ സംസാരിച്ചു.



ഫോട്ടോ: പൊലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ആർ.രാധാകൃഷ്ണൻ നായർ, ജേക്കബ് പുന്നൂസ്, ഡി.ജി.പി എ.ഹേമചന്ദ്രൻ, എ.ഡി.ജി പി ബി.സന്ധ്യ, എ.കെ വേണുഗോപാൽ തുടങ്ങിയവർ സമീപം