rali

തൊളിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൊളിക്കോട് നിന്നും വിതുര വരെ പൗരത്വ സംരക്ഷണറാലി നടത്തി. വിതുര കലുങ്ക് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനം ഗവേഷകൻ ഹർഷ്‌മന്ദർ ഉദ്ഘാടനം ചെയ്‌തു. ഡോക്യൂമെന്ററി സംവിധായകൻ ഗോപാൽ മേനോൻ മുഖ്യാതിഥിയായിരിന്നു. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. റഫീഖ് കുറ്റിക്കാട്ടൂർ വിഷായാവതരണം നടത്തി. കെ.എസ്. ശബരീനാഥൻ എം.എൽ.എ, നവാസ് മന്നാനി പനവൂർ, തോട്ടുമുക്ക് അൻസാരി, ആനപ്പെട്ടി വാർഡ്മെമ്പർ അഷ്കർ തൊളിക്കോട്, പനവൂർ എ.എ. റഷീദ്, എന്നിവരും വിവിധ ജമാഅത്തുകളിലെ ഇമാമുമാരും പ്രസിഡന്റുമാരും പങ്കെടുത്തു.