sreeramakrishnan

തിരുവനന്തപുരം: പൂനെ ആസ്ഥാനമായുള്ള എം.ഐ.ടി സ്കൂൾ ഒഫ് ഗവൺമെന്റിന്റെ മാതൃകാ നിയമസഭാ സ്പീക്കർ അവാർഡ് പി. ശ്രീരാമകൃഷ്ണന് ലഭിച്ചു. ലോക്‌സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടീൽ അദ്ധ്യക്ഷനായ സമിതിയാണ് പി. ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തത്. കേരള നിയമസഭയിലെ മികച്ച പ്രവർത്തനമാണ് അവാർഡിനർഹനാക്കിയത്. ഫെബ്രുവരി 20ന് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു അവാർഡ് സമ്മാനിക്കും.