തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഒരു മതത്തിന്റെ മാത്രം പ്രശ്‌നമാക്കി മാറ്റി ചെറുതായി കാണിക്കാനുള്ള സംഘപരിവാർ ശ്രമം വിലപ്പോവില്ലെന്ന് സി.പി.എം നേതാവ് വി. ശിവൻകുട്ടി പറഞ്ഞു. കേരള മുസ്ളിം ജമാഅത്ത് കൗൺസിലിന്റെ കാരയ്ക്കാമണ്ഡപത്തെ പ്രക്ഷോഭ സമരജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി നേമം ജബ്ബാർ അദ്ധ്യക്ഷനായി. കാരയ്ക്കാമണ്ഡപം താജുദീൻ,​ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പാപ്പനംകോട് കമാൽ,​ യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് നേമം സജീർ,​ നേമം ജമാഅത്ത് സെക്രട്ടറി അബ്ദുൾ കലാം,​ വിഴിഞ്ഞം വിനീഷ്,​ ഡോ.പി. നസീർ,​ ജാഥ ക്യാപ്ടൻ കരമന ബയാർ എന്നിവർ സംസാരിച്ചു.