പൂഴിക്കുന്ന്: നെയ്യാറ്റിൻകര പഴയ ഉച്ചക്കട ശുഭശ്രീയിൽ ഗവ. എ ക്ളാസ് കോൺട്രാക്ടറും എസ്.എസ്. ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറും സതേൺ റെയിൽവേ ഡി.ആർ.സി.സി മെമ്പറും, ഡോക്ടർ കലാം സ്മൃതി ഇന്റർനാഷണൽ ട്രസ്റ്റിയുമായ എസ്. ശശിധരന് ദുബായിൽ നടന്ന ഇൻഡോ അറബ് ലീഡേഴ്സിൽ ഇന്ത്യയിലെ ബെസ്റ്റ് സോഷ്യൽ ആൻഡ് ചാരിറ്റി വർക്കിനുള്ള അവാർഡ് നൽകി ആദരിച്ചു. ഈ ലീഡേഴ്സ് ക്യാമ്പിൽ ഇന്ത്യൻ കേന്ദ്രമന്ത്രി രാംദാസ് അദർവാലെ, ദുബായിലെ മന്ത്രി ഇന്ത്യൻ ഹൈ കമ്മിഷണർ എന്നിവർ പങ്കെടുത്തു.