തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷൻ മുഖേന വാമനപുരം ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം പദ്ധതിയുടെ നടത്തിപ്പിനായി മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരെ തിരഞ്ഞെടുക്കുന്നു. വാമനപുരം, മാണിക്കൽ, നെല്ലനാട്, പുല്ലമ്പാറ, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല എന്നീ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 25നും 45നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അതാത് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസിൽ 27ന് മുമ്പ് അപേക്ഷിക്കണം.