വെള്ളറട:മയക്കുമരുന്നും മദ്യവും ഉൾപ്പെടെയുള്ള ലഹരികൾ തകർത്തെറിഞ്ഞ നിരവധി ജീവിതങ്ങളെ ഉദാഹരിച്ച് ആനാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് വിമുക്തി പദ്ധതിയിലൂടെ നടത്തുന്ന പ്രചാരണം മാതൃകയാകുന്നു. വിദ്യാലയ പരിസര പ്രദേശങ്ങളിൽ ലഹരിവിരുദ്ധ പോസ്റ്ററുകൾ പതിച്ചും ലഹരിവിരുദ്ധ കാമ്പയിനുകൾ സംഘടിപ്പിച്ചും പ്രചാരണ റാലികൾ നടത്തിയുമാണ് ' വിമുക്തി യുടെ പ്രചരണം എസ്.പി.സി നടത്തുന്നത്. പ്രചാരണ പരിപാടികളുടെ തുടക്കംകുറിച്ച് റാലിയും ലഹരി വിരുദ്ധ സെമിനാറും നടത്തി. അമരവിള എക്സൈസ് ഓഫീസിലെ യു.കെ. ലാൽ കൃഷ്ണ ,എസ്.എസ്. അനീഷ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി. യൂണിറ്റ് കോ ഓർഡിനേറ്റർമാരായ സൗദീഷ് തമ്പി ,പി.എസ്. സുഗതകുമാരി എന്നീ അദ്ധ്യാപകരുടെയും പരിശീലകരായ എ.എസ് .ഐ സനൽകുമാർ ,സി .പി .ഓ ആശ എന്നിവരുടെ നേതൃത്വത്തിലുമാണ് പ്രചാരണം നടത്തുന്നത്.