തിരുവനന്തപുരം: ഗവ. കണ്ണാശുപത്രിയിൽ (റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌താൽമോളജി )​ ഫാർമസിസ്റ്റ്,​ ലാബ് ടെക്‌നീഷ്യൻ തസ്‌തികകളിലേക്ക് നോൺ സ്റ്റൈപെന്ററി ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. ഫാർമസിസ്റ്റിന് ഡി.ഫാം/ ബി.ഫാം,​ ഫാം.ഡിയും ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും,​ ലാബ് ടെക്‌നീഷ്യന് ഡി.എം.എൽ.ടി/ ബി.എസ്.സി എം.എൽ.ടിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2304046.