തൃപ്പൂണിത്തുറ: യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശി നാഗരാജുവിനെയാണ് (32) ഇന്നലെ പുലർച്ചെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പൊലീസ് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.