കുറ്റിച്ചൽ: എസ്.എൻ.ഡി.പി യോഗം ഉത്തരംകോട് ശാഖയിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകർമ്മം 24 മുതൽ 27 വരെ നടക്കും. 24ന് വൈകിട്ട് 3ന് വിഗ്രഹ ഘോഷയാത്ര. കുറ്റിച്ചൽ ഗുരുമന്ദിരത്തിൽ നിന്നും തിരിച്ച് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. 25ന് രാവിലെ ഗുരുപൂജ, ഗണപതിഹോമം, വൈകിട്ട് ഗുരുപൂജ, ശാരദാപൂജ. 26ന് രാവിലെ ഗണപതിഹോമം, വൈകിട്ട് ഗുരുപൂജ, വാസ്തുഹോമം, വാസ്‌തുബലി. 27ന് രാവിലെ ഗുരുപൂജ, ബ്രഹ്മകലശപൂജ, 9ന് പ്രഭാത ഭക്ഷണം. 10നും 10.30നും മദ്ധ്യേ സ്വാമി ശ്രീനാരായണ പ്രസാദിന്റെ കാർമ്മികത്വത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തും. തുടർന്ന് ബ്രഹ്മകലശാഭിഷേകം, മഹാഗുരുപൂജ, എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30ന് അന്നദാനം,​ വൈകിട്ട് 3ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനം യോഗം ഗനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് കെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും. ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, യോഗം ഡയറക്ടർ പ്രവീൺകുമാർ, ആര്യനാട് യൂണിയൻ കൗൺസിലർമ്മാർ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾ, ശ്രീനാരായണ എംപ്ലോയിസ് ഫാറം ഭാരവാഹികൾ, ശാഖാ മുൻ ഭാരവാഹികൾ, ശാഖാ സെക്രട്ടറി ജെ. ഉദയകുമാർ എന്നിവർ സംസാരിക്കും.