തിരുവനന്തപുരം: കരാർ അനുസരിച്ചുള്ള ജോലിയും വേതന വർദ്ധനവും ആവശ്യപ്പെട്ട് വേളി പീപ്പിൾസ് വെൽഫയർ അസോസിയേഷൻ തുമ്പയിലെ വി.എസ്.എസ്.സി ഒാഫീസിന് മുന്നിൽ ധർണ നടത്തി. വേളി ഇടവക പള്ളി വികാരി യേശുദാസൻ മത്ത്യാസ് ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് കഴ്സൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. ബർണാഡ് സിറിൾ, ടി. പീറ്റർ, വാൾട്ടൺ പെരേര, ഫാ. അജിത്ത് ആന്റണി തുടങ്ങിയവർ സംസാരിച്ചു. വി.എസ്.എസ്.സി സ്ഥാപിക്കാൻ സ്ഥലം വിട്ടുനൽകിയ തദ്ദേശവാസികളുടെ കൂട്ടായ്‌മയാണിത്.