sasidharan-pillai-m-78

കൊല്ലം: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ സ്ഥാപക നേതാവ് കരിക്കോട് വികാസ് നഗർ പ്രശാന്തിയിൽ എം. ശശിധരൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. വൈദ്യുതി ബോർഡിൽ അസി.എൻജിനിയറായിരുന്ന ശശിധരൻപിള്ള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെയും ഓഫീസേഴ്സ് ഫെഡറേഷന്റെയും സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: പുഷ്പമണിഅമ്മ. മക്കൾ: മിനി (വനം വകുപ്പ്), ബിജോയ് (ബിസിനസ്, ചെന്നൈ). മരുമക്കൾ: പ്രദീപ് (ബിസിനസ്), ബിന്ദു (അദ്ധ്യാപിക).