വള്ളക്കടവ് : പന്തപ്ളാവിൽ ഹൗസിൽ (ടി.സി 989/2) പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഹവ്വാ ഉമ്മാൾ (83) നിര്യാതയായി. മക്കൾ: പരേതനായ സഫറുള്ള, ജാഫർഖാൻ (യു.എ.ഇ), മൻസൂർ, ഹലീൽ (കൊല്ലം സിറ്റി ഹോട്ടൽ), ഹനീഷ ജബ്ബാർ, റഫീഖ, ഖദീജത്ത്, ഷാമില, റജില (സൗദി). മരുമക്കൾ : സീനത്ത്, സൈദ, റഫീന, മാജിദ, പരേതനായ ജബ്ബാർ, ഫസിൽ, സുബൈർ, റഫീഖ്. കബറടക്കം ഇന്ന് രാവിലെ എട്ടിന് വള്ളക്കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
എൽ. ലീല
വെൺപകൽ : കാണവിള നന്ദനത്തിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ എൽ. ലീല (78) നിര്യാതയായി. മക്കൾ: അനിൽകുമാർ. ബിന്ദു, ബീന. മരുമക്കൾ : ഗിരിജ, അജിത് കുമാർ, പ്രദീപ് കുമാർ. സഞ്ചയനം ഇന്ന് രാവിലെ 8.30ന്.
ഗോപാലപിള്ള
നെട്ടയം : മുക്കോല ഗംഗാഭവനിൽ എം.ആർ.എ എഫ് 36ൽ പുലരി ഗാർഡൻസിൽ എം. ഗോപാലപിള്ള (78)നിര്യാതനായി. മകൻ : മുരുകൻ (അരുൺ വെങ്കിടേഷ്). മരുമകൾ : ലിജി ആർ.എസ്.
വിജയൻ
ഹരിഹരപുരം : കെടാകുളം വട്ടവിള വീട്ടിൽ വിജയൻ (66) നിര്യാതനായി. ഭാര്യ : പരേതയായ മന്ദാകിനി. മരണാനന്തര ചടങ്ങ് 22ന് രാവിലെ 7.30ന്.