തിരുവനന്തപുരം: ഉള്ളൂർ സർവീസ് സഹകരണബാങ്ക് നൽകുന്ന ഉള്ളൂർ സ്‌മാരക അവാർഡ് വിതരണം പ്രസ് ക്ളബ് ഹാളിൽ 21ന് വൈകിട്ട് 5ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കഥാകൃത്ത് ഇ.പി. ശ്രീകുമാറിനാണ് അവാർഡ്. 10001 രൂപയും പ്രശസ്‌തിപത്രവും ശില്പവുമാണ് സമ്മാനം. ബി. മുരളി മുഖ്യപ്രഭാഷണം നടത്തും.