പോത്തൻകോട്: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രവും കുമാരനാശാൻ സംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച കുമാരനാശാന്റെ 96-ാമത് ചരമ വാർഷിക ദിനാചരണം വാവറമ്പലം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുമാരനാശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ സംരക്ഷണ സമിതി പ്രസിഡന്റ് ബാബു ശുശ്രുതൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബി.സീരപാണി മുഖ്യ പ്രഭാഷണം നടത്തി. ആത്മീയ കേന്ദ്രം ചെയർമാൻ കെ.എസ്.ജ്യോതി, കരിക്കകം ബാലചന്ദ്രൻ, അഡ്വ. ഡി.വിജയൻ, എസ്.രാജേന്ദ്രൻ, വിമല ഷൺമുഖൻ, കെ.സുബാഷ്,വലിയമല സുകു,രാജുഅമ്പലം തുടങ്ങിയവർ സംസാരിച്ചു.