തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ആത്മഹത്യാ കുറിപ്പിട്ട ശേഷം മദ്ധ്യവയസ്‌കൻ തൂങ്ങിമരിച്ചു. മണികണ്ഠേശ്വരം ഇരുകുന്ന പൻപണ വീട്ടിൽ പി.വിജയകുമാരൻ നായർ (53)​ ആണ് ഇന്നലെ രാവിലെ 5.30ന് നെട്ടയത്തെ ലോഡ്‌ജിൽ തൂങ്ങിമരിച്ചത്. ഏഴ് വർഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു . മഞ്ചാടിമൂട്ടിലെ തയ്യൽക്കടയിൽ ജോലി ചെയ്യുന്ന വിജയകുമാരൻ നായർ മൂന്ന് വർഷമായി പേരൂർക്കട വില്ലേജ് ഓഫീസിന് എതിർവശത്തുള്ള ലോഡ്‌ജിലാണ് താമസിച്ചിരുന്നത്.

ഫേസ്ബുക്കിൽ ആത്മഹത്യാ കുറിപ്പുകണ്ട് സുഹൃത്തുക്കളാണ് സഹോദരൻ മധുസൂദനൻ നായരെ വിവരം അറിയിച്ചത്. മധുസൂദനൻ നായർ ലോ‌ഡ്‌ജിലെത്തിയപ്പോൾ ,ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകി.