മുടപുരം: മുട്ടപ്പലം ശ്രീ തോട്ടത്തിൽ നാഗരുകാവ് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ ഏഴാം പ്രതിഷ്ഠാ വാർഷികവും മകര ഉതൃട്ടാതി മഹോത്സവവും സർപ്പബലിയും 26 മുതൽ 30 വരെ നടക്കും. 26ന് രാവിലെ 11.30 ന് അഷ്ടനാഗപൂജ, ഉച്ചക്ക് 12 മുതൽ നൂറും പാലും ഊട്ട്, ആയില്യ പൂജ, വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ശ്രീകണ്ഠൻ നായർ ആമുഖ പ്രസംഗവും കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. കൃഷ്ണകുമാർ എന്നിവർ മുഖ്യ പ്രഭാഷണവും നടത്തും.

കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, അഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. ശോഭ, ഗ്രാമ പഞ്ചായത്ത് മെമ്പർ ജിത, ത്രിവേണി ആർട്സ് ക്ലബ് പ്രസിഡന്റ് സജിത്ത്, മുടപുരം സത്സംഗ് സമിതി സെക്രട്ടറി പി.കെ. ഉദയഭാനു എന്നിവർ സംസാരിക്കും. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ. ശശിധരകുറുപ്പ് സ്വാഗതവും ട്രസ്റ്റ് മെമ്പർ വിഷ്ണു സുരേഷ് കൃതജ്ഞതയും രേഖപ്പെടുത്തും. രാത്രി 7.15 ന് സംഗീത സന്ധ്യ. 27ന് 11.30ന് അഷ്ടനാഗപൂജ, 11.45ന് നൂറുംപാലും ഊട്ട്, ആയില്യപൂജ. വൈകിട്ട് 6ന് ശിവകൃഷ്‌ണ ക്ഷേത്രം മേൽശാന്തി ബിജുമോഹൻ പോറ്റിയുടെ ആദ്യാത്മിക പ്രഭാഷണം, രാത്രി 7ന് ഭഗവതിസേവ, 7.15ന് മുടപുരം സത്സംഗ് സമിതിയുടെ ഭജൻ.28ന് രാവിലെ 5 മുതൽ പതിവ് പൂജകൾ ആരംഭിക്കും. രാത്രി 7.15 ന് ബേബി മിഷാളും സംഘവും നയിക്കുന്ന കുട്ടിഗാനമേള. 29ന് രാത്രി 7.15 ന് ഓട്ടൻ തുള്ളൽ, 30ന് രാവിലെ 10.30 ന് സമൂഹപൊങ്കാല, 11.50 ന് വിശേഷാൽ പൂമൂടൽ ചടങ്ങ്, തുടർന്ന് നാഗരൂട്ട്, ഉച്ചക്ക് 1 മുതൽ സമൂഹ സദ്യ, വൈകിട്ട് 6 .45 മുതൽ അമ്മയുടെ പല്ലക്ക് എഴുന്നെള്ളത്ത്, രാത്രി 7.45 ന് ശ്രീ ദുർഗാദേവീക്ക് പൂമൂടൽ, 8 മുതൽ നാടൻ പാട്ടും കരോക്കെ ഗാനമേളയും,10ന് സർപ്പബലി.