തിരുവനന്തപുരം:പൗരത്വഭേദഗതി നിയമത്തിനെതിരെ വിവിധ സർക്കാരുകളും സംഘടനകളും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസുകൾ 22ന് പരിഗണിക്കാനിരിക്കെ വള്ളക്കടവ് മുസ്ലിം ജമാഅത്ത് ഇന്ന് ഏകദിന ഉപവാസവും പ്രാർത്ഥനയും നടത്തും. വൈകിട്ട് 5ന് വള്ളക്കടവ് ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ ചീഫ് ഇമാം ഹാഫിസ് അബ്ദുൾ ഗഫാർ മൗലവി, ജവാഹിറുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പൽ എം.അബ്ദുറഹ്മാൻ സഖാഫി,ഇമാം മുഹമ്മദ് അനസ് മിസ്ബാഹി തുടങ്ങിയവർ നേതൃത്വം നൽകും.