മുടപുരം:കോൺഗ്രസ് കൂന്തള്ളൂർ,കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ ജ്വാല നടത്തി.അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്തു.
കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് എസ്. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ ടി.ശരത് ചന്ദ്രപ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻ.എസ്.യു ദേശീയ സെക്രട്ടറി അബിൻ വർക്കി,ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,കിഴുവിലം മണ്ഡലം പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ,കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ്,വി.ബാബു തുടങ്ങിയവർ സംസാരിച്ചു.