ചിറയിൻകീഴ്:പൾസ് പോളിയോ തുള്ളിമരുന്നുവിതരണത്തിന്റെ ചിറയിൻകീഴ് ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു.ശാർക്കര വാക്സിനേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന,ഗ്രാമ പഞ്ചായത്തംഗങ്ങളായ മോനി ശാർക്കര,ബേബി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വസന്തകുമാർ,നഴ്സുമാരായ ബീന,സലീഹ, സോളി,റീജ,മഞ്ചു,ആശാ വർക്കർ ഷീജ,ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അർനോൾഡ് ദീപക് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സൂരജ് നന്ദിയും പറഞ്ഞു.