ബാലരാമപുരം:ബാലരാമപുരം ഫൊറോന തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി.ഇടവക വികാരി ഫാ.ജൂഡിറ്റ് പയസ് ലോറൻസ് തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു.തീർത്ഥാടന ദിവ്യബലിക്ക് തുടക്കം കുറിച്ച് നെയ്യാറ്റിൻകര രൂപതാ ചാൻസിലർ ഡോ.ജോസ് റാഫേൽ മുഖ്യകാർമ്മികത്വം വഹിച്ചു.മോൺ.ജെയിംസ് കുലാസ് വചനസന്ദേശം നൽകി. 25ന് വൈകിട്ട് 6ന് നടക്കുന്ന ദിവ്യബലിയിൽ വിശ്വപ്രകാശം സെൻട്രൽ സ്കൂൾ മാനേജർ .ഡോ.ഗ്ലാഡിൻ അലക്സ് മുഖ്യകാർമ്മികത്വം വഹിക്കും.നന്ദൻ കോട് ഇടവക വികാരി മോൺ യൂജിൻ.എച്ച് പെരേര വചന സന്ദേശം നൽകും.രാത്രി 8ന് ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം, 26ന് വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.വിൻസെന്റ് സാമുവേൽ മുഖ്യകാർമ്മികനാവും.രാവിലെ 9ന് ചപ്രപ്രദക്ഷിണവും നടക്കും.ഇന്ന് രാവിലെ 6ന് ദിവ്യബലിയിൽ ഫാ.ഈനോസ് തോമസ് മുഖ്യകാർമ്മികനാവും,വൈകിട്ട് 6ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ തിരുവനന്തപുരം അതിരൂപതാ മെത്രാൻ .ഡോ. ക്രിസ്തുദാസ് മുഖ്യകാർമ്മികനാവും.