ബാലരാമപുരം: ആർ.സി തെരുവിന് സമീപം കാറും മോട്ടോർബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാതിരിയോട് ബിപിൻ നിവാസിൽ പ്രേമചന്ദ്രൻ -പരേതയായ സുധ ദമ്പതികളുടെ മകൻ വിശാഖ് (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അപകടം . പാതിരിയോട്ടു നിന്ന് ബാലരാമപുരത്തേക്ക് വരുകയായിരുന്നു ബിപിന്റെ ബൈക്കും വിഴിഞ്ഞത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ വിശാഖിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ നൂറ്റിയെട്ട് ആംബുലൻസിൽ ആറാലുംമൂട് നിംസിൽ എത്തിച്ചെങ്കിലും മരിച്ചു . മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ചിന്നു ഭാര്യയും ബിപിൻ സഹോദരനുമാണ്. സഞ്ചയനം: 23 ന് രാവിലെ 9 ന്.