കിളിമാനൂർ:പഴയകുന്നുമ്മൽ സർവീസ് സഹകരണ ബാങ്ക് നവകേരളീയം കുടിശിക നിവാരണം 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വായ്പാ കുടിശികക്കാർക്ക് ആനുകൂല്യം നൽകും.കുടിശിക തുകകൾ അടയ്ക്കുന്നതിന് ലഭിക്കുന്ന ഇളവുകൾ പ്രയോജനപ്പെടുത്തി എ.ആർ.സി,ജപ്തി തുടങ്ങിയ നടപടികൾ ഒഴിവാക്കണം.20ന് ബാങ്കിന്റെ കിളിമാനൂരിലുള്ള ഹെഡ് ഓഫീസിൽ രാവിലെ 10.30ന് പദ്ധതി ആരംഭിക്കും.