disc

കിളിമാനൂർ:ജയദേവൻ മാസ്റ്റർ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെയും ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലുള്ള സാന്ത്വന സേന മടവൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ജീവിത ശൈലി രോഗങ്ങളും പ്രകൃതി ജീവനവും' സെമിനാറും ചർച്ചയും സംഘടിപ്പിച്ചു.മടവൂർ ഗവൺമെന്റ് എൽ.പി.എസിൽ നടന്ന ചടങ്ങ് വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു. മടവൂർ എൻ.ദേവദാസിന്റെ മുപ്പതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കുടുംബാഗങ്ങൾ പാലിയേറ്റീവ് സൊസൈറ്റിക്കായി അയ്യായിരം രൂപയും, മാവിൻ മൂട് സി.പി.എം.ബ്രാഞ്ച് സെക്രട്ടറി നൂറുദീൻ പതിനായിരം രൂപയും മടവൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ജയപ്രകാശ് പാലിയേറ്റീവ് ഉപകരണങ്ങളും നൽകി.ബാങ്ക് പ്രസിഡന്റ് മടവൂർ അനിൽ, ജയചന്ദ്രൻ, ഷൈജു ദേവ്, ലീന, അനിൽകുമാർ, ഡോ: എം.ജി.വിജയകുമാർ എന്നിവർ പങ്കെടുത്തു.